കൊയിലാണ്ടിയിൽ കുഴൽപ്പണ വേട്ട; 16 ലക്ഷവുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടിയിൽ പതിനാറ ലക്ഷം രൂപ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കൊടുവള്ളി സ്വദേശി ഇക്ബാലാണ് പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്ബാലിനെ പിടികൂടിയത്. തുണി
 

കൊയിലാണ്ടിയിൽ പതിനാറ ലക്ഷം രൂപ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കൊടുവള്ളി സ്വദേശി ഇക്ബാലാണ് പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്ബാലിനെ പിടികൂടിയത്.

തുണി കൊണ്ടുണ്ടാക്കിയ ബെൽറ്റിനുള്ളിൽ നോട്ടുകെട്ടുകൾ അടുക്കിവെച്ച് അരയിൽ കെട്ടിയാണ് പണം കടത്താൻ ശ്രമിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വടകര, കണ്ണൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച പണമാണിതെന്ന് ഇക്ബാൽ പോലീസിന് മൊഴി നൽകി.