ഹോം › കേരളം

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

By MJ Desk · 03 Feb 2025, 10:37 AM

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയിൽ കുരിയത്തോട് സമീപമാണ് സംഭവം. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. രാത്രി ഭക്ഷണം നൽകാൻ പോകുന്ന സമയത്ത് ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുഴിക്ക് ചുറ്റം ബലമില്ലാത്ത ചെറിയ ബാരിക്കേഡ് മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥലത്ത് മുമ്പും അപകടം നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›