{"vars":{"id": "89527:4990"}}

കണ്ണൂർ പെരിങ്ങത്തൂരിൽ കെപി മോഹനൻ എംഎൽഎക്ക് നേരെ കയ്യേറ്റം
 

 

കൂത്തുപറമ്പിൽ കെപി മോഹനൻ എംഎൽഎക്ക് നേരെ കയ്യേറ്റം. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് കയ്യേറ്റം നടന്നത്.

അങ്കണവാടി ഉദ്ഘാടനത്തിന് എംഎൽഎ എത്തിയപ്പോഴായിരുന്നു സംഭവം. കരിയാടുള്ള ഡയാലിസിസ് സെന്ററിൽ നിന്ന് മലിന ജലം ഒഴുകുന്നുവെന്ന് ആരോപിച്ച് ഇവിടെ പ്രതിഷേധം നടന്നിരുന്നു. ദീർഘകാലമായി വിഷയം ഉന്നയിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. 

ഇതിനിടെയാണ് എംഎൽഎ ഉദ്ഘാടനത്തിന് എത്തുന്നതും റോഡ് തടഞ്ഞുള്ള പ്രതിഷേധവും. വാഹനം തടഞ്ഞതോടെ പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നുപോകാൻ ശ്രമിച്ചപ്പോഴാണ് കയ്യേറ്റമുണ്ടായത്.