ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ്; എം രാജഗോപാൽ എംഎൽഎ അടക്കം സിപിഎം നേതാക്കൾ നിരീക്ഷണത്തിൽ

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ എന്നിവരടക്കം പത്തോളം സിപിഎം
 

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ എന്നിവരടക്കം പത്തോളം സിപിഎം നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. 19ാം തീയതി ചെറുവത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ കൊവിഡ് ബാധിതൻ പങ്കെടുത്തിരുന്നു

കാസർകോട് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ചെങ്കള പഞ്ചായത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വധുവും വരനുമടക്കം 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.