കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

ബീലിവേഴ്സ് ചർച്ച് ബിഷപ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം വിദേശ പണമിടപാടുകളുടെ വിശദാംശങ്ങൾ കൈമാറാനും നിർദേശമുണ്ട്.
 

ബീലിവേഴ്‌സ് ചർച്ച് ബിഷപ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം വിദേശ പണമിടപാടുകളുടെ വിശദാംശങ്ങൾ കൈമാറാനും നിർദേശമുണ്ട്.

ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. യോഹന്നാന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. ബിലീവേഴ്‌സിന്റെ സ്ഥാപനങ്ങളിൽ കണക്കെടുപ്പ് തുടരുകയാണ്.

പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു. കണക്കുകളിലും വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.