ഹോം › കേരളം

കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ

By MJ Desk · 11 Dec 2024, 08:09 AM

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളൊന്നുമില്ല. ഉപതെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷേ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ല. പ്രചാരണത്തിൽ എന്തു കൊണ്ട് സജീവമായിരുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത് ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ല. വിവാദം അടഞ്ഞ അധ്യായമാണ്. ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ കഥ മെനയുകയാണ്. പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുന്ന പ്രവർത്തകനാണ് താനെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#chandy oommen

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›