കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച്

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി
 

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് നയിച്ചു

തുടർന്ന് നടന്ന ധർണ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി രാജാവ് അല്ലെന്നും ജനപ്രതിനിധിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ നിമിഷ നേരം കൊണ്ട് പരിഹരിക്കേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.