കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; ദീപദാസ് മുൻഷി കൺവീനർ, എ കെ ആന്റണിയും കമ്മിറ്റിയിൽ
Oct 31, 2025, 16:51 IST
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർ കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം.
ഇതുപ്രകാരമാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും കമ്മിറ്റിയിലുണ്ട്. കോർ കമ്മിറ്റി ആഴ്ചയിൽ യോഗം ചേർന്ന് കൂട്ടായ തീരുമാനങ്ങളെടുക്കണമെന്നാണ് നിർദേശം
സണ്ണി ജോസഫ്, വിഡി സതീശൻ, എകെ ആന്റണി, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വിഎം സുധീരൻ, എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എപി അനിൽ കുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.