പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പ്രതികളെ വെറുതെവിട്ടു

പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികളായിരുന്നത്.
 

പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികളായിരുന്നത്. തെളിവുകളില്ലെന്ന കണ്ടെത്തലോടെയാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവരെ വെറുതെ വിട്ടത്.

2013 ഒക്ടോബർ 31നാണ് കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള സ്മാരകം തകർത്തത്. കൃഷ്ണപിള്ള താമസിച്ച വീടിന് തീയിടുകയും പ്രതിമ തകർക്കുകയും ചെയ്തു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വിഎസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ്, കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയാണ് പ്രതികളാക്കിയത്. പ്രതികളെ പാർട്ടിയിൽ നിന്ന് പിന്നീട് പുറത്താക്കുകയും ചെയ്തു