ഹോം › കേരളം

വൈദ്യുതി നിരക്ക് വർധനവിന് പുറമെ സർചാർജുമായി കെഎസ്ഇബി; വേണ്ടെന്ന് റഗുലേറ്ററി കമ്മീഷൻ

By MJ Desk · 10 Dec 2024, 05:02 PM

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പുറമെ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റഗുലേറ്ററി കമ്മീഷൻ. സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അതേസമയം ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിംഗിൽ കെഎസ്ഇബി അറിയിച്ചു ഈ ബാധ്യത വകയിരുത്താൻ യൂണിറ്റിന് 17 പൈസ സർചാർജ് ഈടാക്കാൻ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ മുൻബാധ്യത തീർക്കാൻ 19 പൈസയാണ് ഉപയോക്താക്കൾ സർചാർജ് നൽകുന്നത്. ഇത് ഡിസംബറിൽ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി മുതൽ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kseb

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›