തളിപ്പറമ്പിൽ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തളിപ്പറമ്പിൽ തൃച്ചംബരം ക്ഷേത്രച്ചിറക്ക് സമീപത്ത് കെ എസ് ഇ ബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി സെക്ഷൻ മസ്ദൂറായ മംഗലശ്ശേരി ചാലത്തൂരിലെ പി പി രാജീവനാണ്
 

തളിപ്പറമ്പിൽ തൃച്ചംബരം ക്ഷേത്രച്ചിറക്ക് സമീപത്ത് കെ എസ് ഇ ബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി സെക്ഷൻ മസ്ദൂറായ മംഗലശ്ശേരി ചാലത്തൂരിലെ പി പി രാജീവനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പഴയ വൈദ്യുതി കമ്പികൾ മാറ്റി പുതിയത് കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്.

തെറിച്ചുവീണ രാജീവനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവ്യയാണ് രാജീവന്റെ ഭാര്യ. അഭിനന്ദ്, റിതുൽ എന്നിവർ മക്കളാണ്.