കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

കെഎസ്എഫ്ഇ ചിട്ടി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന
 

കെഎസ്എഫ്ഇ ചിട്ടി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല

ക്രമക്കേട് പുറത്തുവരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ്ഇ അഴിമതി അന്വേഷിക്കുമ്പോൾ തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു

കെഎസ്എഫ്ഇയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ഗുരുതര അഴിമതിയാണ് നടക്കുന്നത്. ഇതിൽ അന്വേഷണം വേണം. കെ റെയിൽ പദ്ധതിക്ക് പിന്നിലും അഴിമതിയാണ്. കേന്ദ്രസർക്കാരിന്റെയോ റെയിൽവേയുടെയോ അനുമതിയില്ല.

കേരളത്തിൽ നടക്കുന്നത് എൽഡിഎഫ്-യുഡിഎഫ് പോരാട്ടമാണ്. ബിജെപി ചിത്രത്തിലില്ല. യുഡിഎപിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു.