തിരുവനന്തപുരം വെമ്പായത്ത് കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് മരണം

തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഞായറാഴ്ച അർധരാത്രിയാണ് അപകടം. ബൈക്ക്
 

തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഞായറാഴ്ച അർധരാത്രിയാണ് അപകടം. ബൈക്ക് യാത്രികരാണ് മരിച്ച മൂന്ന് പേരും.

വെള്ളരിക്കോണം സ്വദേശി മനു(25), കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്. മനുവും ഉണ്ണിയും സംഭവസ്ഥലത്തും വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.