{"vars":{"id": "89527:4990"}}

പന്തളത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

 
പത്തനംതിട്ട പന്തളത്ത് കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. ഭർത്താവ് എൽദോസിന് പരുക്കേറ്റു. പന്തളം പോലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടറിനെ മറികടക്കവേ ബസ് സ്‌കൂട്ടറിന്റെ ഒരു വശത്ത് തട്ടുകയായിരുന്നു. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് സ്‌കൂട്ടറിൽ തട്ടിയത്. ഇടിയുടെ ആഘാതത്തിൽ ലിനു മോൾ സ്‌കൂട്ടറിൽ നിന്നും വലതുവശത്തേക്ക് തെറിച്ച് വീണു.