{"vars":{"id": "89527:4990"}}

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു; 15 യാത്രക്കാർക്ക് പരുക്ക്
 

 

തൃശ്ശൂരിൽ കെഎസ്ആർടിപി സൂപ്പർ ഫാസ്റ്റ് ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തൃശ്ശൂർ കൊടകര മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടി സ്വിഫ്റ്റ് ബസാണ് ലോറിയുടെ പിന്നിൽ ഇടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ 15 പേർക്ക് പരുക്കേറ്റു

പരുക്കേറ്റ യാത്രക്കാരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം