കെ എസ് ആർ ടി സി ജീവനക്കാർ സമരം നടത്തുന്നു; സർവീസുകൾ അവതാളത്തിൽ

ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് കെ എസ് ആർ ടി സി സർവീസുകൾ അവതാളത്തിൽ. പലയിടത്തും സമരാനുകൂലികൾ സർവീസുകൾ തടഞ്ഞു. ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ചാണ്
 

ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് കെ എസ് ആർ ടി സി സർവീസുകൾ അവതാളത്തിൽ. പലയിടത്തും സമരാനുകൂലികൾ സർവീസുകൾ തടഞ്ഞു. ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്

കണ്ണൂരിൽ എട്ടും തലശ്ശേരിയിൽ 19ഉം സർവീസുകൾ മുടങ്ങി. കോഴിക്കോട് എട്ട് ഓർഡിനറി സർവീസുകൾ റദ്ദാക്കി സംസ്ഥാനത്താകെ 60 ശതമാനം സർവീസുകളും മുടങ്ങിയതായാണ് റിപ്പോർട്ട്. ഇടുക്കി, തൊടുപുഴ ഡിപ്പോകളിൽ നാമമാത്രമായ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

ഒരു വിഭാഗം ജീവനക്കാരുടെ സമരമായതിനാൽ സർവീസുകളെ കാര്യമായി ബാധിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സമരം കാര്യമായി ബാധിച്ചു നെടുമങ്ങാട് സ്റ്റാൻഡിൽ ജോലിക്കിറങ്ങിയ ഡ്രൈവറെ സമരാനുകൂലികൾ മർദിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.