കെ എസ് ആർ ടി സിയിൽ വ്യാപക അഴിമതി; അഴിച്ചുപണി ആവശ്യമെന്ന് എംഡി ബിജു പ്രഭാകർ

കെഎസ്ആർടിയിലിയെല എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതായി എംഡി ബിജു പ്രഭാകർ. അടിമുടി അഴിച്ചുപണി ആവശ്യമാണ്. ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക
 

കെഎസ്ആർടിയിലിയെല എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതായി എംഡി ബിജു പ്രഭാകർ. അടിമുടി അഴിച്ചുപണി ആവശ്യമാണ്. ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും ബിജു പ്രഭാകൻ പറഞ്ഞു

പഴയ ടിക്കറ്റ് നൽകി കണ്ടക്ടർമാർ പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടു. വർക്ക് ഷോപ്പിലെ ലോക്കൽ പർച്ചേസിലും സാമഗ്രികൾ വാങ്ങുന്നതിലും കമ്മീഷൻ പറ്റുന്നു. ഡീസൽ വെട്ടിപ്പ് തുടരാനാണ് ജീവനക്കാർ സിഎൻജിയെ എതിർക്കുന്നത്.

ദീർഘ ദൂര സ്വകാര്യ ബസ് സർവീസുകാരെ സഹായിക്കാൻ ഒരു വിഭാഗം ജീവനക്കാർ ഒത്തുകളിക്കുന്നു. പല കെഎസ്ആർടിസി ഡിപ്പോകളിലും ജീവനക്കാരുടെ എണ്ണം ആവശ്യത്തിൽ കൂടുതലാണ്. ജീവനക്കാരുടെ എണ്ണം അടിയന്തരമായി കുറച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. നിലവിൽ കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമാണെന്നും ബിജു പ്രഭാകർ പറഞ്ഞു.