വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു
Nov 24, 2025, 21:59 IST
തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.
വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.