{"vars":{"id": "89527:4990"}}

മൂന്നാറിന് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; രണ്ടാമത്തെ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു
 

 

മൂന്നാറിന് പുതുവത്സര സമ്മാനവുമായി കെഎസ്ആർടിസി. വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾ ഡക്കർ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ സർവീസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിൽ എത്തിച്ചിരുന്നു. നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസ് തന്നെയാണ് പുതിയതും

ദിവസം മൂന്ന് സർവീസുകളുണ്ടാകും. രാവിലെ 8 മണി, 11.30, വൈകിട്ട് 3 മണി എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ് റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം തിരികെ ഡിപ്പോയിലെത്തും

താഴത്തെ നിലയിൽ 11 സീറ്റുകളും മുകളിൽ 39 സീറ്റുകളുമുണ്ട്. പുറംകാഴ്ചകൾ പൂർണമായി കാണാവുന്ന രീതിയിൽ മൂന്നാറിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസുകളാണ് ഇത്.