കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; സിഐക്ക് സ്ഥലം മാറ്റം
Sep 15, 2025, 10:30 IST
കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ യുകെ ഷാജഹനെ സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാജഹാനെ അടിയന്തരമായി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി
മുഖം മൂടി ധരിപ്പിച്ച് കെ എസ് യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയ നടപടിയിൽ സിഐക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ് എച്ച് ഒ സ്ഥാനത്ത് നിന്ന് നീക്കിയത്. പുതിയ ചുമതലകൾ നൽകിയിട്ടില്ല
നേരത്തെ സംഭവത്തിൽ ഷാജഹാന് കോടതി ഷോ കോസ് നോട്ടീസ് നൽകിയിരുന്നു. വിദ്യാർഥികളെ കൈവിലങ്ങും കറുത്ത തുണിയും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു.