{"vars":{"id": "89527:4990"}}

പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെ എസ് യുവിന്റെ നിയമസഭാ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
 

 

പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ കമ്പും കല്ലും കെ എസ് യു പ്രവർത്തകർ വലിച്ചെറിഞ്ഞു. പലതവണ ജലപീരങ്കി ഉപയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്

നിരവധി തവണയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചത്. വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളിൽ നിന്നായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ വീണ്ടും മുന്നോട്ടു വരികയായിരുന്നു

വനിതാ പ്രവർത്തകരടക്കം മാർച്ചിന്റെ മുന്നിലുണ്ട്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.