കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സർവകലാശാല; പരാതി തള്ളി

മന്ത്രി കെ.ടി ജലീലിന് ഗവേഷണ ബിരുദം ലഭിച്ചത് ചട്ടപ്രകാരം തന്നെയെന്ന് കേരള സർവകലാശാല. ആരോപണത്തെക്കുറിച്ചുളള പരാതി ഗവർണറാണ് കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയത്. പിന്നാലെ വൈസ്
 

മന്ത്രി കെ.ടി ജലീലിന് ഗവേഷണ ബിരുദം ലഭിച്ചത് ചട്ടപ്രകാരം തന്നെയെന്ന് കേരള സർവകലാശാല. ആരോപണത്തെക്കുറിച്ചുളള പരാതി ഗവർണറാണ് കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയത്. പിന്നാലെ വൈസ് ചാൻസലർ നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമാണ് ലഭിച്ചതെന്ന് കണ്ടെത്തിയത്.

ജലീലിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിൽ മൗലിക സംഭാവനകളില്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതിയിൽ പറയുന്നത്. കെ.ടി. ജലീൽ 2006 ലാണ് കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്.

മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചുള്ളതായിരുന്നു പ്രബന്ധം. പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണുള്ളതെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നുമാണ് പരാതിയിലെ ആരോപണം. വ്യാകരണ പിശക് ഒരുപാടുണ്ടെന്നും സൂചിപ്പിച്ചിരുന്നു.