മുസ്ലിം ലീഗ് ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചു; എന്നിട്ടും തോൽപ്പിക്കാനായില്ലെന്ന് കെടി ജലീൽ

തവനൂർ മണ്ഡലത്തിൽ വാശിയേറിയ മത്സരത്തിൽ കെ ടി ജലീലിന് ജയം. യുഡിഎഫ് അവതരിപ്പിച്ച ഫിറോസ് കുന്നംപറമ്പലിനെ 3066 വോട്ടുകൾക്കാണ് ജലീൽ പരാജയപ്പെടുത്തിയത് എൽ ഡി എഫിന് വിജയം
 

തവനൂർ മണ്ഡലത്തിൽ വാശിയേറിയ മത്സരത്തിൽ കെ ടി ജലീലിന് ജയം. യുഡിഎഫ് അവതരിപ്പിച്ച ഫിറോസ് കുന്നംപറമ്പലിനെ 3066 വോട്ടുകൾക്കാണ് ജലീൽ പരാജയപ്പെടുത്തിയത്

എൽ ഡി എഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് ജലീൽ പ്രതികരിച്ചു. മലപ്പുറം ജില്ലയിൽ അതിഗംഭീര മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടകളിൽ വരെ അവരുടെ ലീഡ് വളരെ താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചു. മുസ്ലിം ലീഗ് ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എന്നെ തോൽപ്പിക്കാൻ ഉപയോഗിച്ചു. എന്നിട്ടും പരാജയപ്പെടുത്താനായില്ലെന്നും ജലീൽ പറഞ്ഞു