പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹ കേസെടുത്ത നടപടി ശരിയല്ലെന്ന് കുമ്മനം

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ സാംസ്കാര നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.
 

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ സാംസ്‌കാര നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ സ്വാതന്ത്രം അനുവദിക്കണമെന്നും മീഡിയ വൺ പരിപാടിയിൽ അദ്ദേഹം പറഞ്ഞു

മതവിശ്വാസിയുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ അല്ല. ഏതിനും ഒരു ലക്ഷ്മണ രേഖയുണ്ട്. എത്ര വരെ പോകാമെന്നതിന് നിയന്ത്രണം ആവശ്യമാണ്. കേന്ദ്രസർക്കാർ അതു തന്നെയാണ് പറയുന്നതെന്നും കുമ്മനം പറഞ്ഞു. സംവിധായകരായ മണിരത്‌നം, അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ രാമചന്ദ്രൻ ഗുഹ, നടി രേവതി തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.