ഹോം › കേരളം

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

By News Desk · 17 Nov 2024, 12:46 AM

കൊച്ചി: പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗത്തെ പിടികൂടി. അഞ്ച് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെയാണ് പൊലീസ് ഇയാളെ പിടി കൂടിയത്. തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവമാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കൈയിൽ നിന്നാണ് രക്ഷപ്പെട്ടു പോയത്. പിടികൂടുന്ന സമയത്ത് ഇയാൾ അർധനഗ്നനായിരുന്നു വിലങ്ങണിയിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള സഹായത്തോടെയാണ് സന്തോഷ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. കുണ്ടന്നൂർ പരിസരത്തെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ പൊലീസും അടക്കം നൂറോളം പൊലീസുകാരാണ് ദൗത്യത്തിൽ പങ്കാളികളായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrested#Kurua gang#police

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›