കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ നാല് പ്രതികളിൽ ഒരാൾ പിടിയിൽ. ആഷിഖ് ആണ് പിടിയിലായത്. ഇവർക്ക് സെൽ ചാടാൻ സഹായം നൽകുകയും ഒപ്പം രക്ഷപ്പെടുകയും ചെയ്ത
 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ നാല് പ്രതികളിൽ ഒരാൾ പിടിയിൽ. ആഷിഖ് ആണ് പിടിയിലായത്. ഇവർക്ക് സെൽ ചാടാൻ സഹായം നൽകുകയും ഒപ്പം രക്ഷപ്പെടുകയും ചെയ്ത ഷഹൽ ഷാനുവിനെ വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്.

ജൂലൈ 22നാണ് നാല് പേർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊലക്കേസ്, മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇവർ. കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ദീൻ, പിടിച്ചുപറി-ലഹരി കേസുകളിലെ പ്രതികളായ അബ്ദുൽ ഗഫൂർ, ആഷിഖ്, ഇവർക്ക് സഹായം നൽകിയ ഷഹൽ ഷാനു എന്നിവരാണ് രക്ഷപ്പെട്ടത്

ഷഹലും ആഷിഖും പിടിയിലായതോടെ നിസാമുദ്ദീനും ഗഫൂറിനുമായുള്ള അന്വേഷണം ഊർജിതമാക്കി. ബൈക്ക് മോഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. അക്രമസ്വാഭവം കൂടുതലുള്ളവരാണിവർ. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് ഇവരെ കുതിരവട്ടത്തേക്ക് എത്തിച്ചിരുന്നത്.