കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ, പ്രഭാകർ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരുക്കേറ്റു.
 

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ, പ്രഭാകർ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാല് പേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് യാത്ര തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.