ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിന് പതിനായിരം രൂപ പിഴ; ഡ്രൈവർക്കെതിരെ കേസ്

തൃശ്ശൂർ പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിന് മോട്ടോർ വാഹനവകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും ശുപാർശ ചെയ്തു. ബുധനീാാഴ്ച
 

തൃശ്ശൂർ പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിന് മോട്ടോർ വാഹനവകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും ശുപാർശ ചെയ്തു. ബുധനീാാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം

തൃശ്ശൂരിൽ നിന്നും കോടാലി വഴി സർവീസ് നടത്തുന്ന കുയിലെൻസ് എന്ന ബസാണ് ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ചത്. എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഷാജി മാധവൻ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമം നേരിട്ട് കാണുകയായിരുന്നു.

ഡ്രൈവറെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിക്കാനും നിർദേശമുണ്ട്. ഇതുപ്രകാരം ഡ്രൈവർ ജയദേവകൃഷ്ണനെ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററായ എടപ്പാൾ ഐഡിടിആറിലേക്ക് അയച്ചു.