കെ വി തോമസ് സിപിഐഎം ആസ്ഥാനത്ത്; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

മുതിർന്ന കോൺഗ്രസ് നേതാവായ കെ വി തോമസ് സിപിഐഎം ആസ്ഥാനമായ ഡൽഹി എകെജി സെന്ററിലെത്തി. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് കെ വി തോമസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം.
 

മുതിർന്ന കോൺഗ്രസ് നേതാവായ കെ വി തോമസ് സിപിഐഎം ആസ്ഥാനമായ ഡൽഹി എകെജി സെന്ററിലെത്തി. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് കെ വി തോമസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി

അതേസമയം നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും കെ വി തോമസ് പ്രതികരിച്ചു. ചർച്ചയിൽ പ്രകാശ് കാരാട്ടുമുണ്ടായിരുന്നു. യെച്ചൂരിയെ കാണാനാണ് എത്തിയത്. വന്നപ്പോൾ പ്രകാശ് കാരാട്ടിനെയും കണ്ടെന്നെയുള്ളു എന്ന് തോമസ് പറഞ്ഞു

കോൺഗ്രസ് പുനഃസംഘടനയിൽ കെ വി തോമസിന് യാതൊരു സ്ഥാനവും നൽകാതെ കോൺഗ്രസ് ഒതുക്കിയിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമ്പോൾ യുഡിഎഫ് കൺവീനർ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു കെ വി തോമസിനുണ്ടായിരുന്നത്. എന്നാൽ കൺവീനർ സ്ഥാനം കെ മുരളീധരന് നൽകുകയായിരുന്നു.