{"vars":{"id": "89527:4990"}}

ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം
 

 

ആർ എസ് എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളക്കെതിരെയാണ് നടപടി. 

ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് നടപടി.

 നിർധന കുടുംബത്തിന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാന പരിപാടിയിലാണ് കെ ടി പ്രമീള പങ്കെടുത്തത്.