ഹോം › കേരളം

ഉരുൾപൊട്ടൽ ദുരന്തം: അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് റവന്യു മന്ത്രി

By MJ Desk · 30 Aug 2024, 10:11 AM

മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്ക് അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന വാർത്തയിൽ ഇടപെട്ട് റവന്യു മന്ത്രി കെ രാജൻ. പരാതി ഉടൻ പരിഹരിക്കും. വിവരങ്ങൾ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു 822 പേർക്ക് 10,000 രൂപ വീതം നൽകി. 1309 പേർക്ക് 300 രൂപ വീതം നൽകി. പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുന്നുണ്ട്. ഇനി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു 1000 സ്‌ക്വയർ ഫീറ്റിന്റെ ഒറ്റനില വീടാണ് ദുരന്തബാധിതർക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാം നില കൂടി പണിയാൻ സാധിക്കുന്ന തരത്തിലാകും തറ നിർമിക്കുക. സർവകക്ഷി യോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടിയെന്നും മന്ത്രി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k rajan#wayanad landslide

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›