വയനാട്ടിൽ പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കനത്ത മഴയിൽ വയനാട്ടിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. അപകടഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകലെ ഒളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മേപ്പാടി മുണ്ടക്കൈയയിൽ പുഞ്ചിരിമട്ടത്ത് രാവിലെ ഒമ്പത് മണിയോടെ ഉരുൾപൊട്ടി.
 

കനത്ത മഴയിൽ വയനാട്ടിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. അപകടഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകലെ ഒളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മേപ്പാടി മുണ്ടക്കൈയയിൽ പുഞ്ചിരിമട്ടത്ത് രാവിലെ ഒമ്പത് മണിയോടെ ഉരുൾപൊട്ടി. അപകടഭീഷണിയുണ്ടായിരുന്നതിനാൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാൻ ആരംഭിച്ചിരുന്നു. എങ്കിലും ചില കുടുംബങ്ങൾ ഒറ്റപ്പെട്ടു

കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുത്തങ്ങയിൽ വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാത 76ൽ ഗതാഗതം തടസ്സപ്പെട്ടു. തലപ്പുഴ മക്കിമലയിലും കുന്നിൻചെരുവിലും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പ്രദേശവാസികളോട് മാറി താമസിക്കാൻ നിർദേശം നൽകി.

നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെയ്കുപ്പ കോളനിയലും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. യവനാർകുളം കാവുങ്കൽ ഷമുലിന്റെ വീടിന്റെ പിൻഭാഗം കുന്നിടിഞ്ഞ് വീണു.