{"vars":{"id": "89527:4990"}}

കണ്ണൂരിൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണു; കല്ല് കയറ്റാൻ സഹായിക്കുകയായിരുന്ന ഡ്രൈവർ മരിച്ചു
 

 

കണ്ണൂർ ചിറ്റാരിപ്പറമ്പിൽ ക്വാറിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപാറ സ്വദേശി സുധിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം

സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തിൽ ലോറിയിലേക്ക് ചെങ്കല്ല് കയറ്റിക്കൊണ്ടിരിക്കെയാണ് ക്വാറിയുടെ ഒരുഭാഗം ഇടിഞ്ഞുവീണത്. ലോറിയുടെ പിൻഭാഗം മുഴുവനായി മണ്ണിനടിയിലായി

മണ്ണിനടിയിൽ കുടുങ്ങിയ സുധിയെ രക്ഷപ്പെടുത്താൻ മറ്റ് തൊഴിലാളികൾ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ ഫയർഫോഴ്‌സ് എത്തി സുധിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.