മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
 

 

പാലക്കാട് മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണിത്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റാണിത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേക്ക് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളെത്തിയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.