തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും; ആത്മവിശ്വാസത്തിൽ ബിജെപിയും
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും എൽഡിഎഫും. പുന്നക്കാമുഗൾ കൗൺസിലർ ആർ പി ശിവജി സിപിഎമ്മിന്റെ മേയർ സ്ഥാനാർഥിയാകും. യുഡിഎഫിന്റെ സ്ഥാനാർഥിയെ 24ന് തീരുമാനിക്കും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഇരു മുന്നണികളും
നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിനൊടുവിൽ ബിജെപി തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേക്ക് എത്താൻ നിൽക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ടെങ്കിലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ബിജെപിയുടെ മേയർ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
26നാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർ ശ്രീലേഖയോ അതോ വിവി രാജേഷോ മേയർ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. കോർപറേഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും നിർണായകമാകും. സ്വതന്ത്ര സ്ഥാനാർഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി 12ന് തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ് ഈ സീറ്റിലെ മത്സരം.