ഹോം › കേരളം

കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

By MJ Desk · 25 Nov 2024, 11:43 AM

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമർശനമുണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുണ്ടാകൂ. വയനാട്ടിലും പാലക്കാടും യുഡിഎഫിന് വൻ ഭൂരിപക്ഷമാണുള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡിഎഫ് പലയിടത്തും മൂന്നാമതാണ് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം. വോട്ടു ചോർച്ചയുണ്ടാകുന്നത് എൽഡിഎഫിനാണ്. കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ് ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഓർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ ആർഎസ്എസ് നേതാക്കളെ മുസ്ലിം ലീഗ് ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk kunhalikkutty

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›