കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് മുഖ്യമന്ത്രി; മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ. കെ കെ ശൈലജ ഉൾപ്പെടെ ബാക്കിയെല്ലാം പുതുമുഖങ്ങളായിരിക്കും. ശൈലജ ടീച്ചറെ ഒഴിവാക്കി മുന്നോട്ടു പോകേണ്ടതില്ലെന്ന പി ബി
 

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ. കെ കെ ശൈലജ ഉൾപ്പെടെ ബാക്കിയെല്ലാം പുതുമുഖങ്ങളായിരിക്കും. ശൈലജ ടീച്ചറെ ഒഴിവാക്കി മുന്നോട്ടു പോകേണ്ടതില്ലെന്ന പി ബി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് ഘടകകക്ഷി നേതാക്കൾക്ക് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജയം ആഘോഷിച്ചത്. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുകയും രണ്ടാംനിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യുന്നതോടെ സംഘടനാപരമായ ദൗത്യം കൂടി ഒന്നിച്ച് നിർവഹിക്കാൻ സിപിഎമ്മിന് സാധിക്കും

കോഴിക്കോട് ജില്ലയിൽ നിന്ന് മുഹമ്മദ് റിയാസിന്റെ പേര് പരിഗണനക്ക് വരുന്നുണ്ട്. വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി രാജീവ്, എം ബി രാജേഷ്, കെ രാധാകൃഷ്ണൻ, പി നന്ദകുമാർ, വി എൻ വാസവൻ, എം വി ഗോവിന്ദൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

സിപിഐയിൽ നിന്നും നാല് മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകും. റോഷി അഗസ്റ്റിൻ മന്ത്രിയാകും.