ക്ഷേമ പെൻഷൻ 1500 രൂപയാക്കും, പത്ത് ലക്ഷം പേർക്ക് തൊഴിൽ; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ
 

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്നതാണ് മുദ്രവാക്യം

ജനുവരി 1 മുതൽ ക്ഷേമപെൻഷനുകൾ 1500 രൂപയായി ഉയർത്തുമെന്നതാണ് പ്രഖ്യാപനങ്ങളിലൊന്ന്. 60 വയസ്സ് കഴിഞ്ഞവർക്ക് മുഴുവൻ പെൻഷൻ നൽകും. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകും. കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ച് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും

തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ജനുവരി 1ന് നിലവിൽ വരും. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാനാകും. മറ്റ് പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസ്സ് മുതൽ പെൻഷൻ നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസ് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു