ഹോം › കേരളം

എൽഡിഎഫ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ; വിവാദ വിഷയങ്ങൾ ചർച്ചയാകും

By MJ Desk · 19 Feb 2025, 08:27 AM

വിവാദ വിഷയങ്ങൾക്കിടെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളിൽ യൂസർ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിർക്കും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരായ സമരപരിപാടികളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമ്മാണ ശാല, കിഫ്ബി യൂസർ ഫീ, സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകൽ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് എൽഡിഎഫ് നേതൃയോഗം. ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം. മദ്യനിർമാണശാല സംബന്ധിച്ച പാർട്ടി നിലപാട് സിപിഐ മുന്നണി യോഗത്തിൽ ഉന്നയിക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർജെഡിയും കത്ത് നൽകിയിട്ടുണ്ട്. കിഫ്ബി റോഡുകളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നിർദേശത്തിന് എതിരെയും എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ എക്‌സിക്യൂട്ടീവിൽ ഉയർന്ന അഭിപ്രായം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›