ലൈഫ് മിഷൻ വിവാദത്തിൽ ചർച്ചയായ വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വിജയം

സിബിഐ അന്വേഷണത്തിനും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി തുറന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാവാതെ യുഡിഎഫ്. വടക്കാഞ്ചേരി നഗരസഭയിൽ മിന്നുന്ന വിജയമാണ്
 

സിബിഐ അന്വേഷണത്തിനും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി തുറന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാവാതെ യുഡിഎഫ്. വടക്കാഞ്ചേരി ന​ഗരസഭയിൽ മിന്നുന്ന വിജയമാണ് എൽഡിഎഫ് നേടിയത്.

ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം സ്വന്തമാക്കി. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്.

പ്രതിപക്ഷം ഇത് ഏറ്റെടുത്തു. തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. എന്നാൽ പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എൽഡിഎഫ് തിരിച്ചടിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.