ഇടത് നിരീക്ഷകൻ അഡ്വ. ബിഎൻ ഹസ്‌കർ സിപിഎം വിട്ടു; ആർഎസ്പിയിൽ ചേരും
Jan 29, 2026, 16:55 IST
ഇടത് നിരീക്ഷകനായ അഡ്വ. ബിഎൻ ഹസ്‌കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹസ്‌കർ പറഞ്ഞു. ഹസ്‌കർ ഇന്ന് ആർഎസ്പിയിൽ ചേരും. സിപിഎമ്മിന്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ലെന്ന് ഹസ്‌കർ പറഞ്ഞു
നേരത്തെ ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് ഹസ്‌കറെ സിപിഎം താക്കീത് ചെയ്തിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും ചാനൽ ചർച്ചയിൽ ഹസ്‌കർ വിമർശിച്ചിരുന്നു
ഇടത് നിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ഹസ്‌കറിന് നൽകിയ മുന്നറിയിപ്പ്. അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്.