{"vars":{"id": "89527:4990"}}

പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും; തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ: വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്വപ്ന സുരേഷ്

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തനിക്കെതിരെ മുൻ മുഖ്യമന്ത്രിയും സർക്കാരും വ്യാജ കേസുകളാണ് ചുമത്തിയതെന്ന് സ്വപ്ന ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്റെ ഫോൺ പിടിച്ചെടുക്കുകയും രേഖകൾ മനഃപൂർവം വളച്ചൊടിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.

​പിണറായി വിജയനെതിരെയുള്ള നിയമപോരാട്ടം ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ സ്വപ്ന സുരേഷ്, വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് സംസാരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

​നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും തുടർന്നുള്ള അന്വേഷണങ്ങളിലും തന്നെ വേട്ടയാടാനും സത്യം മറച്ചുവെക്കാനും ശ്രമം നടന്നതായി സ്വപ്ന ആരോപിക്കുന്നു. സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് വ്യാജ തെളിവുകളും കേസുകളും ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചെന്നും, നീതി ലഭിക്കുന്നത് വരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

​വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർനടപടികൾ വെളിപ്പെടുത്തുമെന്നാണ് സൂചന.