ഹോം › കേരളം

സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ വലിയ കസേരകൾ കിട്ടട്ടെ; പരിഹാസവുമായി കെ സുരേന്ദ്രൻ

By MJ Desk · 16 Nov 2024, 12:25 PM

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെയെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു. സന്ദീപ് കോൺഗ്രസിൽ ചേർന്നത് ബിജെപിയിൽ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ് അത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതു കൊണ്ടായിരുന്നില്ല. അതിന്റെ കാരണം അന്ന് പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാർട്ടി പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. അതുകൊണ്ട് സുധാകരനും സതീശനും എല്ലാ ആശംസയും നേരുന്നു. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ വിഡി സതീശനോടും കെ സുധാകരനോടും വീണ്ടും അഭ്യർഥിക്കുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്ര മാത്രമുണ്ടെന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചത്. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k surendran#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›