ഹോം › കേരളം

അമ്മയിലെ കൂട്ടരാജി സംഘടനയെ നവീകരിക്കാനാകട്ടെ; അതിജീവിതമാർക്ക് നിയമസഹായം നൽകുമെന്ന് ഫെഫ്ക

By MJ Desk · 28 Aug 2024, 10:49 AM

താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടെ കൂട്ടരാജിയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. അമ്മ എക്‌സിക്യൂട്ടീവിലെ കൂട്ടരാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. അതിജീവിതമാർക്ക് നിയമസഹായം നൽകും. ഇതിന് കോർ കമ്മിറ്റിക്ക് ചുമതല നൽകും. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാന മാർഗരേഖയാമ്. ഫെഫ്കയിലെ അംഗ സംഘടനകളുടെ യോഗം സെപ്റ്റംബർ 2,3,4 തീയതികളിൽ ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായി വിലയിരുത്തുമെന്നും ഫെഫ്ക അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#fefka

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›