നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന
Dec 8, 2025, 14:48 IST
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് താരസംഘടന പ്രതികരിച്ചത്
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലിപീനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാലിന്റെ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ് പറയുകയായിരുന്നു
കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഏഴ് മുതൽ പത്ത് വരെയുള്ള നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.