ലൈഫ് മിഷനിൽ അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്ന് ചെന്നിത്തല

സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ഇപ്പോൾ വ്യക്തമായെന്നും
 

സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ഇപ്പോൾ വ്യക്തമായെന്നും ചെന്നിത്തല പരിഹസിച്ചു

ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം കൊണ്ട് അഴിമതി മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി മറച്ചുവെക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിന് പകരം വലിയ അഭിഭാഷകരെ കൊണ്ട് അന്വേഷണം തടസ്സപ്പെടുത്തുകയാണ്. അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.