ലൈഫ് മിഷനിൽ കോടതിയിൽ നിന്ന് ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്ന് സിബിഐയോട് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ കേസിൽ കോടതിയിൽ നിന്ന് ഇനിയും തിരിച്ചടിയുണ്ടാകാതെ നോക്കണമെന്ന് സിബിഐയോട് കേന്ദ്രസർക്കാർ. കേസിൽ തിടുക്കം വേണ്ടെന്നും കേന്ദ്രം നിർദേശിച്ചു. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തിലാണ്
 

ലൈഫ് മിഷൻ കേസിൽ കോടതിയിൽ നിന്ന് ഇനിയും തിരിച്ചടിയുണ്ടാകാതെ നോക്കണമെന്ന് സിബിഐയോട് കേന്ദ്രസർക്കാർ. കേസിൽ തിടുക്കം വേണ്ടെന്നും കേന്ദ്രം നിർദേശിച്ചു. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം

കേസിൽ ഹൈക്കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. എം നടരാജ് അല്ലെങ്കിൽ എസ് വി രാജു ഹാജരാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സിബിഐ അടുത്താഴ്ച എതിർ സത്യവാങ്മൂലം നൽകും.