ലൈഫ് മിഷൻ ഇടപാടിൽ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ; കമ്മീഷൻ നൽകിയിട്ടുണ്ടാകാം

ലൈഫ് മിഷൻ ഇടപാടിൽ താനാർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് യൂനിടാക് എംഡി സന്തോഷ് ഈപ്പൻ. ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്മീഷൻ നൽകിയിട്ടുണ്ടാകാം. അത് കൈക്കൂലി അല്ലെന്നും സന്തോഷ് ഈപ്പൻ
 

ലൈഫ് മിഷൻ ഇടപാടിൽ താനാർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് യൂനിടാക് എംഡി സന്തോഷ് ഈപ്പൻ. ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്മീഷൻ നൽകിയിട്ടുണ്ടാകാം. അത് കൈക്കൂലി അല്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു

സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരൻ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിനും അക്കൗണ്ട്‌സ് ഓഫീസർ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

ഒരു കോടി രൂപ ഒഴികെ മറ്റ് തുക ഡോളറായി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വിവിധയിടങ്ങളിൽ നിന്നായി സന്തോഷ് ഈപ്പൻ ഇത്രയും ഡോളർ അനധികൃതമായി സംഘടിപ്പിച്ചു നൽകി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് 1.80 ലക്ഷം ഡോളർ ഖാലിദ് വിദേശത്തേക്ക് കടത്തി. സ്വപ്‌നയുടെയും സരിത്തിന്റെയും സഹായത്തോടെയാണ് ഇവ കടത്തിയത്. ഈ കേസിലാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്.