{"vars":{"id": "89527:4990"}}

ലഹരി മാഫിയക്കെതിരെ കൊച്ചിയില്‍ മിന്നൽ പരിശോധന;പിടിയിലായത് 300ഓളം പേർ

 
കൊച്ചി : കൊച്ചിയില്‍ ഇന്നലെ രാത്രി നടത്തിയ മിന്നല്‍ ലഹരി പരിശോധനയില്‍ 300ഓളം പേര്‍ പിടിയിലായി. ലഹരി ഉപയോഗിച്ചവരും കടത്തിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. പ്രതികള്‍ക്കെതിരെ 77 എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയില്‍ കഞ്ചാവ്, എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 26 പേര്‍ക്കെതിരെയും കേസെടുത്തു.