ഹോം › കേരളം

കൈകാലുകൾ അനക്കി, കണ്ണുകൾ തുറന്നു; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

By MJ Desk · 31 Dec 2024, 08:00 AM

കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണുതുറന്നു. കൈകാലുകൾ അനക്കി. ഉമ തോമസിന്റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടു. മകനാണ് അമ്മ കണ്ണ് തുറന്നുവെന്നും കൈകാലുകൾ അനക്കിയെന്നും അറിയിച്ചത് ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് രാവിലെ പത്ത് മണിയോടെ പുതിയ വിവരം മെഡിക്കൽ ബോർഡ് നൽകും. രാവിലെ ബ്രോഹ്‌കോസ്‌കോപ്പി ടെസ്റ്റിന് എംഎൽഎയ വിധേയമാക്കും. ഇതുവരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഇന്നലെ രാത്രി റിനൈ മെഡിസിറ്റി മെഡിക്കൽ സംഘം അറിയിച്ചത്. രാവിലെയുടെ കണ്ണുകൾ തുറന്നതും കൈകാലുകൾ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ് അപകടമുണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കലൂൽ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് വേണ്ട ഉറപ്പില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#uma thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›